ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന സംഭവങ്ങൾ പാക്കിസ്ഥാനിൽ ആവർത്തിക്കുന്നു

ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്യുന്ന സംഭവങ്ങൾ പാക്കിസ്ഥാനിൽ ആവർത്തിക്കുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷ പെണ്‍കുട്ടികളോടുള്ള പാക്കിസ്ഥാനിലെ മുസ്ലീങ്ങളുടെ ഈ ക്രൂരതയുടെ അവസാനത്തെ ഇരയാണ് പതിമൂന്നു വയസുകാരിയായ ആർസൂ മസിഹ. വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

നാല് അംഗങ്ങൾ ഉള്ള കുടുംബത്തിലെ ഇളയ കുട്ടിയാണ് ആർസൂ. കറാച്ചിയിലെ സെന്റ് ആന്റണീസ്  ദൈവാലയത്തിനു സമീപം ആണ് പെൺകുട്ടിയുടെ വീട്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സമയത്ത്  മാതാപിതാക്കൾ ജോലി സ്ഥലത്ത് ആയിരുന്നു. അലി അസർ എന്ന വ്യക്തിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇത് അറിഞ്ഞ ഉടൻ തന്നെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയെങ്കിലും പെൺകുട്ടിക്ക് 18 വയസ് തികഞ്ഞു എന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അലിക്കൊപ്പം പോയതെന്നും ആണ് പോലീസ് അറിയിച്ചതെന്ന്‍ മാതാപിതാക്കൾ വെളിപ്പെടുത്തി.

പാക്കിസ്ഥാനിൽ ന്യൂനപക്ഷ ക്രൈസ്തവരെ പീഡിപ്പിക്കാനുള്ള മാർഗ്ഗമായി, തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതം മാറ്റിയുള്ള വിവാഹം മാറുകയാണ്. മാറിയ ഷഹബാസിന്റെ കേസോടെ ഇതിനു അറുതി വരും എന്ന് കരുതി എങ്കിലും ഇത്തരം സംഭവങ്ങൾ നിർബാധം തുടരുകയാണ് എന്ന് പാക്കിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകൾ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.