സീറോ മലങ്കര സെപ്റ്റംബർ 29 യോഹ 1: 47-51 ‘നീ അടുത്തുവരുക, നേരിട്ടറിയുക’

നഥാനിയേലിന്റെ ആദ്യചോദ്യം നസ്രത്തില്‍ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ എന്നാണ് (1: 46). വന്നു കണ്ടുകഴിയുമ്പോള്‍ അവന്‍ യേശുവിനെ ദൈവപുത്രനായി തിരിച്ചറിയുന്നു (1: 49). വന്നു നേരിട്ടു കാണുന്നതിലൂടെയാണ്, കണ്ട് അനുഭവിക്കുന്നതിലൂടെയാണ് ഒരാളിലെ ദൈവപുത്രത്വത്തെ നീ തിരിച്ചറിയുന്നത്. അകലെ നിന്നുകൊണ്ട് ആരെക്കുറിച്ചു അഭിപ്രായം പറഞ്ഞാലും തെറ്റിയെന്നിരിക്കും അതിനാല്‍ നീ അടുത്തുവരുക, നേരിട്ടറിയുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.