സീറോ മലങ്കര ഒക്ടോബര്‍ 21 മര്‍ക്കോസ് 16: 15-20 അവിശ്വാസം – അപകടം

വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസം പോലും ഇതാണ് – അവിശ്വാസി അസാധാരണങ്ങളായി കരുതുന്ന പല സംഭവങ്ങളും വിശ്വാസിയുടെ സാധാരണ സംഭവങ്ങളായിരിക്കും.

നീ വിശ്വസിക്കുക. അപ്പോള്‍ അസാധാരണ കാര്യങ്ങള്‍ നിന്റെ ജീവിതത്തില്‍ പതിവാകുന്നത് നിനക്ക് അനുഭവിക്കാനാകും. അസാധ്യമെന്ന് കരുതിയിരുന്നവ പോലും സാധിക്കാന്‍ നിനക്കാകും. കാരണം, വിശ്വസിക്കുമ്പോള്‍ നീ ഏകനല്ല; തമ്പുരാനും കൂടെയുണ്ട്. മറിച്ച്, അവിശ്വസിക്കുമ്പോള്‍ അപകടകരമായ വിധത്തില്‍ നീ ഏകനാണ്. നിനക്ക് ഒറ്റക്ക് എത്തിപ്പിടിക്കാവുന്നവ പരിമിതമാണ്. എന്നാല്‍ ഒരുമിച്ചാകുമ്പോള്‍ അപരിമിതമായ സാധ്യതകളിലേക്കാണ് നീ വളരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.