സീറോ മലങ്കര മാര്‍ച്ച് 22 ലൂക്കാ 18:9-14 താഴ്മയുള്ളവരായിരിക്കുക

ആത്മപൂജയാണ് ഫരിസേയ മനസ്സുള്ളവരുടെ പ്രാര്‍ത്ഥന. പ്രകടനമാണ് അവരുടെ കര്‍മ്മാനുഷ്ഠാനങ്ങള്‍. ഇത്തരം മനുഷ്യരെ ഈശോ തള്ളിക്കളയുന്നു. അപ്പുറത്ത്, ദൈവമഹിമയുടെ സങ്കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് സ്വന്തം മഹത്വം ചുങ്കക്കാരന്‍ ഉപേക്ഷിക്കുന്നു. ഒന്നുമല്ല എന്നുപറയുന്നവനെ എല്ലാമാണെന്ന് പറഞ്ഞ് വാഴ്ത്തുന്നവനാണ് നമ്മുടെ ദൈവം. അതെ, സ്വയം ചെറുതാകുന്നതാണ് മഹത്വം. മറ്റുള്ളവരെ ചെറുതാക്കുന്നതിലല്ല.