സീറോ മലങ്കര മാര്‍ച്ച് 12 മര്‍ക്കോ. 4:21-25 ഉപമ

ക്രിസ്തു ഉപമകളിലൂടെ എപ്പോഴും സംസാരിച്ചിരുന്നു. പിതാവായ ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഉപമയത്രെ ക്രിസ്തു. വിത്ത് വളര്‍ന്ന് ചെടിയും ചെടിയില്‍ നിറയെ ധാന്യമണികളും നിറയുന്നതുപോലെ, ദൈവരാജ്യമെന്ന് അവന്‍ സൂചിപ്പിക്കുമ്പോള്‍, ഏതൊരു വളര്‍ച്ചയുടെയും പുറകില്‍ നിന്റെ അധ്വാനം എന്ന investment ന് അപ്പുറത്ത് ദൈവത്തിന്റെ തണലും തലോടലും ഒരു നിഴലുപോലെ കൂടെയുണ്ടെന്ന, ദൈവപരിപാലനയുടെ ഒരു ഉപമാവിശേഷം കൂടിയുണ്ട് ജീവിതസൗന്ദര്യത്തിന് ആധാരമായി എന്ന വസ്തുത ഏറെ വ്യക്തമാക്കപ്പെടുന്നുണ്ടിവിടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.