സീറോ മലങ്കര ഫെബ്രുവരി 23 മര്‍ക്കോ. 4: 21-29 ദൈവരാജ്യം

ഫാ. ജിതിന്‍ വര്‍ഗ്ഗീസ് മഠത്തില്‍

ഈശോ ഈ സുവിശേഷഭാഗത്ത് ഉപമകളിലൂടെ സംസാരിക്കുന്നത് ദൈവരാജ്യത്തെ പറ്റിയാണ്. ദൈവരാജ്യത്തിന്റെ സവിശേഷതകളെപ്പറ്റിയും അതിന്റെ പ്രത്യേകതകളെപ്പറ്റിയും വിശദമായി സംസാരിക്കുന്നു. ദൈവരാജ്യത്തിനു വേണ്ടി ദൈവവിളി സ്വീകരിക്കുന്ന ഓരോ ആളുകളും പീഠത്തിന്മേൽ വയ്ക്കപ്പെട്ട വിളക്കു പോലെ ആയിരിക്കണം. അവരുടെ സൽപ്രവൃത്തികളും നല്ല ഗുണങ്ങളും, അനേകം ആളുകളെ ദൈവരാജ്യത്തിലെ അംഗങ്ങളാക്കി തീര്‍ക്കുവാൻ പ്രചോദനം നൽകുന്ന തരത്തിലായിരിക്കണം.

വലിയ കാര്യങ്ങൾ എനിക്ക് ചെയ്യാനില്ല എന്നുപറഞ്ഞ് ദൈവവിളി സ്വീകരിച്ചിരിക്കുന്ന നമുക്കാർക്കും ദൈവരാജ്യ പ്രഘോഷണം എന്ന കടമയിൽ നിന്ന് മാറിനിൽക്കാൻ സാധിക്കില്ല. അത് നമ്മുടെ കടമയാണ്. ഒരു വിത്ത് മുളയ്ക്കുന്ന ഉപമയിലൂടെ ഈശോ വളരെ വ്യക്തമായി നമുക്ക് ഒരു ആഹ്വാനം നൽകുന്നു. നമ്മൾ ജീവിതത്തിൽ കാണിക്കുന്ന ചെറിയ ചെറിയ നല്ല മാതൃകകൾ, സൽപ്രവർത്തികൾ എന്നിവ വൈകിയാണെങ്കിലും അനേകം ആളുകളെ ദൈവരാജ്യത്തിലേയ്ക്ക് അടുപ്പിക്കും. അതുകൊണ്ട് ദൈവം നമ്മെ ഏൽപിച്ചിരിക്കുന്ന ചെറിയ കാര്യങ്ങളിൽ നമുക്ക് വിശ്വസ്തരായിരിക്കാം.

ഫാ. ജിതിന്‍ വര്‍ഗ്ഗീസ് മഠത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.