സീറോ മലങ്കര ഡിസംബർ 07 മത്തായി 16: 24-28 ആത്മാവ്

ഫാ. ഷീന്‍ പാലക്കുഴി

ഇന്നത്തെ സുവിശേഷത്തിൽ ഈശോ ചോദിക്കുന്ന പ്രസക്തമായ ഒരു ചോദ്യമിതാണ്: ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? എന്താണ് ജീവിതത്തിൽ ഏറ്റവും വിലയേറിയത് എന്നു തിരിച്ചറിയാനുള്ള മനുഷ്യന്റെ കഴിവില്ലായ്മയെ യേശു ചൂണ്ടിക്കാട്ടുന്നു.

ദൈവവും ദൈവികമായ അംശങ്ങളുമാണ് ഈ ഭൂമിയിൽ മറ്റെന്തിനേക്കാളും വിലയേറിയത് എന്ന് യേശു സമർത്ഥിക്കുന്നു. മനുഷ്യനിലെ ദൈവത്തിന്റെ മുദ്രയും അടയാളവും അംശവുമാണ് അവന്റെ ആത്മാവ്. ലോകം മുഴുവൻ കൊടുത്താലും അത് സ്വന്തം ആത്മാവിനു പകരമാവില്ല. വയലിൽ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുമ്പോൾ തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുന്ന മനുഷ്യനെക്കുറിച്ച് ഈശോ പറയുന്നത് ഓർമ്മിക്കുക. വിലയേറിയത് തിരിച്ചറിയാൻ കഴിയുന്നവനാണ് ജ്ഞാനി. സത്യത്തിൽ നമ്മുടെ പരക്കംപാച്ചിലുകൾ എന്തിന്റെ പിന്നാലെയാണ്? ആത്മീയതയിൽ, ജീവിതത്തിൽ വിലയുള്ളവയെ തിരിച്ചറിയാൻ നമുക്കു കഴിയുന്നുണ്ടോ?

ഫാ. ഷീന്‍ പാലക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.