സീറോ മലങ്കര സെപ്റ്റംബർ 30 മത്തായി 15: 10-18 ഹൃദയശുദ്ധി

ഫരിസേയരും നിയമജ്ഞരും പാരമ്പര്യത്തെക്കുറിച്ച് യേശുവിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ ആന്തരികവും ബാഹ്യവുമായ ശുദ്ധിയെക്കുറിച്ച് യേശു നല്‍കുന്ന പ്രബോധനമാണ് വചനഭാഗം. “വായിലേക്ക് പ്രവേശിക്കുന്നതല്ല, വായില്‍ നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്.”

യേശുവിന്റെയും അന്നത്തെ പ്രമാണിമാരുടെയും കാഴ്ചപ്പാടുകളുടെ അന്തരത്തെ ഈ വചനം തുറന്നുകാട്ടുന്നു. അത് വിപരീതധ്രുവത്തിലാണ് സ്ഥിതി ചെയ്യുന്നത്. യേശു സ്വര്‍ഗീയകാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുമ്പോള്‍ യഹൂദര്‍ ഭൗതിക നിയമങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നത്. യേശു ആന്തരികശുദ്ധിക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ യഹൂദര്‍ ബാഹ്യശുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്നു. കാരണം, യേശു പഠിപ്പിക്കുന്നു: “എന്റെ രാജ്യം ഐഹികമല്ല.”

എല്ലാ വികാരവിചാരങ്ങളുടെയും ഉറവിടം ഹൃദയമാണ്. ഹൃദയത്തിന്റെ നിറവില്‍ നിന്നാണ് അധരം സംസാരിക്കുന്നത്. മനുഷ്യനെ ആത്യന്തികമായി വര്‍ണ്ണിക്കുന്നതും അവന്റെ ഹൃദയത്തിന്റെ ഭാവമാണ്. നിന്റെ ഹൃദയത്തിലെ ദൈവഭാവം നന്മയായി, ദൈവസ്‌നേഹമായി ലോകത്തിലേക്ക് വിരിയണം. ഹൃദയത്തെ ശുദ്ധിയില്‍ കാത്തുസൂക്ഷിക്കുക.

ഫാ. റോബിന്‍ തൈക്കൂട്ടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.