സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ബുധൻ സെപ്റ്റംബര്‍ 30 ലൂക്കാ 12: 54-59 വഴിയിൽ വച്ചു തന്നെ ശത്രുവിനോട് രമ്യതപ്പെടുക

“ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. പക്ഷേ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്” എന്നാണ് ഈശോ ചോദിക്കുന്നത്. കാലത്തെയും അടയാളങ്ങളെയും വ്യാഖ്യാനിക്കാനുള്ള വിവേകം നമുക്കുണ്ടാകണമെന്നാണ് ഈശോ ഉദ്ദേശിക്കുന്നത്. അതിനു ശേഷം ഈശോ പറയുന്ന കാര്യവും അതിനോട് ബന്ധപ്പെട്ടതാണ്. “നീ നിന്റെ ശത്രുവിനോടു കൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോള്‍, വഴിയില്‍ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടുകൊള്ളുക. അല്ലെങ്കില്‍ അവന്‍ നിന്നെ ന്യായാധിപന്റെ അടുത്തേക്കു കൊണ്ടുപോവുകയും ന്യായാധിപന്‍ നിന്നെ കാരാഗൃഹപാലകനെ ഏൽപിക്കുകയും അവന്‍ നിന്നെ തടവിലാക്കുകയും ചെയ്യും.”

ശത്രുക്കളോട് ക്ഷമിക്കാനുള്ള വിവേകം കൂടി നമ്മള്‍ കാണിക്കേണ്ടതുണ്ട്. ശത്രുക്കളോട് നമ്മള്‍ ക്ഷമിക്കുന്നില്ലെങ്കില്‍ നഷ്ടവും നാശവും നമുക്കു തന്നെയാണ് സംഭവിക്കുക എന്നും നമ്മള്‍ ഓര്‍മ്മിക്കണം. ‘കാലത്തെയും കാര്യങ്ങളെയും മനസ്സിലാക്കാനും വ്യാഖാനിക്കാനും വേണ്ട വെളിവും വിവേകവും നൽകണേ ദൈവമേ’ എന്നതായിരിക്കട്ടെ നമ്മുടെ പ്രാർഥന.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.