സീറോ മലങ്കര സെപ്റ്റംബര്‍ 23 മത്തായി 6: 24-34 പരിപാലകൻ

അര്‍ഹിക്കുന്ന പരിഗണന നല്‍കി സകലതിനെയും പരിപാലിക്കുന്നവനാണ് സൃഷ്ടാവ്. അര്‍ഹമായത് ലഭിച്ചില്ല എന്നതിനെയോര്‍ത്ത് ആകാശത്തിലെ ഒരു പക്ഷിക്കും ഉല്‍ക്കണ്ഠയില്ല; വയലിലെ ലില്ലിക്ക് സൗന്ദര്യം കുറഞ്ഞിട്ടുമില്ല. എങ്കില്‍ പിന്നെ ദൈവത്തിന്റെ ഛായയും സാദൃശ്യവുമുള്ള നിനക്ക് കുറവ് വരാന്‍ ദൈവം അനുവദിക്കുമോ? കുറവിലേയ്ക്കു നോക്കാതെ കഴിവിലേയ്ക്കു നോക്കുക. നിന്നിലേയ്ക്കു നോക്കാതെ ദൈവത്തിലേയ്ക്കും.