സീറോ മലങ്കര സെപ്റ്റംബര്‍ 05 മത്തായി 25: 34-40 താലന്തുകള്‍

ഉള്ളവന് നല്കപ്പെടും അവന് സമൃദ്ധി ഉണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും (25,29).

നമ്മുടെ മനസ്സുകളില്‍ ഒരുപാട് അസ്വസ്ഥതകള്‍ തീര്‍ക്കുന്ന വാക്കുകളാണിത്. ആര്‍ക്കും നല്‍കാതെ ആരോടും പറയാതെ മണ്ണിട്ടു മൂടിയ എത്ര താലന്തുകളാണ് നമുക്കുള്ളത്? ഏതൊക്കെയോ മണ്‍ഖനികളില്‍ മോചനവും കാത്തുകിടക്കുന്ന നമ്മിലെ നന്മയുടെ നിധികള്‍ക്ക് ഇനി എന്നാണ് ഒരു ശാപമോക്ഷം?