സീറോ മലങ്കര മെയ് 25 ലൂക്കാ 11: 43-54 കാര്യസ്ഥന്‍

വേദജ്ഞാനത്തിന്റെയും ദൈവിക അറിവിന്റെയും പണ്ഡിതരായിരുന്നു നിയമജ്ഞര്‍ (11:52). അവര്‍ക്ക് ഈ ദൈവാനുഗ്രഹം ലഭിച്ചിരിക്കുന്നത് അവര്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി ഉപയോഗിക്കാനാണ് എന്നാണ് യേശു ദ്വോതിപ്പിക്കുന്നത്.

പലതിന്റെയും താക്കോല്‍ ദൈവം നിന്നെയും ഏല്പിച്ചിട്ടുണ്ടെന്ന് മറക്കരുത്. നിന്റെ സമ്പത്തും ആരോഗ്യവും കഴിവുകളും സൗന്ദര്യവുമൊക്കെ അതില്‍പ്പെടും.നിന്നെ ഏല്പിച്ചിരിക്കുന്നത് നിനക്കുവേണ്ടി മാത്രമല്ല; നിന്റെ കൂടെയുള്ളവര്‍ക്കും വേണ്ടിക്കൂടിയാണ്. നിന്റെ സമ്പത്തുകളുടെ ഒടേക്കാരന്‍ നീയല്ല; അതിന്റെ കാര്യസ്ഥന്‍ മാത്രമാണ് നീ.