സീറോ മലങ്കര ഏപ്രില്‍ 18 ലൂക്കാ 22:14-30 തിരഞ്ഞെടുപ്പ്

ജറുസലേം പ്രവേശനത്തില്‍, തന്നെ ചുമക്കുവാനാണ് ക്രിസ്തു കഴുതയെ തിരഞ്ഞെടുക്കുന്നത്. അവിടുത്തെ സ്വന്തം ജീവിതത്തില്‍ വഹിക്കാനാണ് ഇന്ന് നിന്നെ അവിടുന്ന് തിരഞ്ഞെടുക്കുന്നത്. ക്രിസ്തുവിനെ സ്വന്തം ജീവിതത്തില്‍ വഹിക്കുന്നവരാകുക. ക്രിസ്തുവിനെ വഹിച്ചുകൊണ്ട്, കഴുത ജനസമൂഹത്തിലേയ്ക്ക് ഇറങ്ങിയപ്പോള്‍ അവന്‍ ബഹുമാനിതനായി. ക്രിസ്തുവിനെ വഹിച്ചുകൊണ്ട് ഇന്ന് നീയും സമൂഹത്തിലേയ്ക്കിറങ്ങിയാല്‍ അവന്റെ പേരില്‍ നീയും ബഹുമാനിതനാകും. ഈ ഓശാന തരുന്ന സന്ദേശം നമ്മള്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുക: അവന് നിന്നെ ആവശ്യമുണ്ട്.

ഞാന്‍ നിങ്ങളുടെ ഇടയില്‍, പരിചരിക്കുന്നവനെ പോലെയാണെന്നാണ് ക്രിസ്തു പറയുന്നത്. പരിചരിക്കപ്പെടണം എന്ന ആഗ്രഹമല്ലാതെ പരിചരിക്കാന്‍ നമുക്കാര്‍ക്കും താല്‍പര്യമില്ല. പരിചാരകന്‍ മാനസികവും സാമൂഹ്യവുമായ തരംതാഴ്ത്തല്‍ അനുഭവിക്കുന്നു. വാഴ്ത്തലുകള്‍ അല്ലാതെ താഴ്ത്തലുകള്‍ ചെറിയ തോതില്‍പ്പോലും സഹിക്കാന്‍ പറ്റാത്ത നാം എങ്ങനെ പരിചാരകര്‍ ആകും.