സീറോ മലങ്കര ഏപ്രില്‍ 13 യോഹ. 11:38-44 കെട്ടുകള്‍ അഴിക്കുക

ലാസറിനെ ഉയിര്‍പ്പിക്കുന്ന കര്‍ത്താവ്‌. വായ് മൂടിക്കെട്ടിയ അവസ്ഥയിലാണ് ലാസര്‍ കല്ലറയില്‍ നിന്നും പുറത്തുവന്നത്.

നാം ബലിയര്‍പ്പിക്കുമ്പോഴും, പ്രാര്‍ത്ഥനകളില്‍ സംബന്ധിക്കുമ്പോഴും ഈ ലാസറിനെപ്പോലെ വായ് മൂടിക്കെട്ടിയവരാണോ? അനീതിയുടെയും തിന്മയുടെയും മുമ്പില്‍ വായ് മൂടിക്കെട്ടി നില്‍ക്കുന്നവരാണോ? അവിടെ യേശുവിന്റെ സ്വരമുയരുന്നു – ”കെട്ടുകള്‍ അഴിക്കുക.”

നമ്മുടെ ജീവിതത്തില്‍ അഴിക്കേണ്ട ഒരുപാടു കെട്ടുകളില്ലേ? ആ കെട്ടുകളെല്ലാമഴിക്കുവാന്‍ യേശു കടന്നുവരുന്നു.