സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം തിങ്കൾ സെപ്റ്റംബർ 06 മത്തായി 19: 27-30 സമ്പത്ത്

സമ്പത്തിന്റെ അളവല്ല സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നത്. മറിച്ച് സമ്പത്തിനോട് നമ്മള്‍ വച്ചുപുലര്‍ത്തുന്ന മനോഭാവമാണ്. മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നൽകിയതിനെ സ്വന്തം അദ്ധ്വാനഫലമായും എന്റേതു മാത്രമായി കാണുവാനുമുള്ള നമ്മുടെ മനസ്സിന്റെ സങ്കുചിതത്വമാണ് സ്വര്‍ഗ്ഗപ്രാപ്തിയെ തടയുന്നത്.

ഒന്നിന്റേയും ഉടമസ്ഥരല്ല നാം. ദൈവം കനിഞ്ഞു നൽകിയവയുടെ കാര്യസ്ഥര്‍ മാത്രമാണ്. അതുകൊണ്ടു തന്നെ എല്ലാം മറ്റുള്ളവര്‍ക്കായി നല്‍കാനുള്ള മനസും നമ്മള്‍ വളര്‍ത്തിയെടുക്കണം. അങ്ങനെ ജീവിക്കുമ്പോള്‍ ഞങ്ങള്‍ക്ക് എന്താണ് ലഭിക്കുക എന്ന ചോദ്യം ഉയരില്ല. മറിച്ച്, മറ്റുള്ളവര്‍ക്ക് എന്തു കൊടുക്കാം എന്നേ ചിന്തിക്കൂ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.