സീറോ മലബാർ ശ്ലീഹാക്കാലം ഏഴാം ചൊവ്വ ജൂലൈ 06 മർക്കോ. 1: 29-34 എല്ലാം അപരനായി

പനി മാറിയവൾ – പത്രോസിന്റെ അമ്മായിയമ്മ യേശുവിനെയും ശിഷ്യരെയും ശുശ്രൂഷിക്കുന്നു (31). ആരോഗ്യം വീണ്ടുകിട്ടിയപ്പോഴാണ് അവൾ ശുശ്രൂഷിക്കുന്നത്. ഇപ്പോൾ ആരോഗ്യമുള്ള നാം ഓർക്കണം, നമ്മുടെ സമയവും സാഹചര്യവും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ – മറ്റുള്ളവരെ ശുശ്രൂഷിക്കാൻ – നമ്മള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന്. ഒരുനാൾ, ആരോഗ്യം പോയതിനുശേഷം പണ്ട് നന്മ ചെയ്യാമായിരുന്നു എന്ന് ഓർത്തിട്ട് കാര്യമില്ലല്ലോ.

സമയവും അവസരവും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല എന്ന് നമുക്ക് അറിയാവുന്നതാണ്. ദൈവം നമുക്ക് നൽകിയിരിക്കുന്ന ആരോഗ്യം, പണം, സമയം തുടങ്ങിയവ മറ്റുള്ളവർക്കു വേണ്ടിക്കൂടി ഇപ്പോൾ തന്നെ ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.