സീറോ മലബാർ നോമ്പുകാലം ഒന്നാം തിങ്കൾ ഫെബ്രുവരി 15 മത്തായി 5: 17-37 സഹോദരനുമായി രമ്യതപ്പെടുക

സ്വാഭാവികമായി നമ്മള്‍ ചില കാര്യങ്ങള്‍ (തെറ്റുകള്‍, ലംഘനങ്ങള്‍) ചെയ്യുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അക്കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. ക്രിസ്തീയജീവിതം പരിപൂര്‍ണ്ണമായി മാതൃകാപരമായ ഒന്നായിരിക്കണം എന്ന സന്ദേശം വചനം നമുക്കു നല്‍കുന്നു. വാക്കിലും വിചാരത്തിലും പ്രവര്‍ത്തിയിലും നന്മ മാത്രം! ദുഷ്പ്രേരണയ്ക്ക് കാരണമാകരുത് എന്ന് യേശു പറഞ്ഞതും നമ്മള്‍ ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്.

സ്വയം വിശുദ്ധിയില്‍ ജീവിക്കുകയും മറ്റുള്ളവരെ വിശുദ്ധിയില്‍ ജീവിക്കാന്‍ പഠിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും നമുക്ക് ഇനിയും ബോധ്യപ്പെടേണ്ടിയിരിക്കുന്നു. നിന്റെ സഹോദരന്റെ കാവല്‍ക്കാരനാണു നീ എന്നത് വിസ്മരിച്ചുകൂടാ. നെറ്റിയില്‍ ചാരം പൂശുന്ന ഈ ദിനം മനസിൽ ഈ ഓര്‍മ്മയുണ്ടായിരിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS