സീറോ മലബാര്‍ ഏലിയാ ശ്ലീവാ മൂശാക്കാലം രണ്ടാം ബുധന്‍ സെപ്റ്റംബര്‍ 18 മത്തായി 24: 29-36 മനുഷ്യപുത്രന്റെ ആഗമനം

കാലത്തിന്റെ സൂചനകള്‍ വായിച്ചറിയണമെന്നും നിത്യതയെ ഉന്നം വച്ച് ജീവിക്കണമെന്നുമാണ് ഈശോ പറയുന്നത്. ഈ ലോകത്തില്‍ ജീവിക്കുമ്പോഴും വരാനിരിക്കുന്ന ലോകത്തിന്റെ പൗരന്മാരാകാനുള്ള ഒരുക്കങ്ങള്‍ നമ്മള്‍ നടത്തണമെന്നര്‍ത്ഥം. കാരണം, ”ഇവിടെ നമുക്ക് നിലനില്‍ക്കുന്ന പട്ടണമില്ല.’

പക്ഷേ, ഇന്ന് കാലത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്നതിൽ നമ്മളിൽ പലർക്കും പരാജയം സംഭവിക്കുന്നു. വചനത്തിന്റെ കൃത്യമായ വ്യഖ്യാനങ്ങൾ സ്വീകരിക്കുന്നതിൽ വരെ നമുക്ക് പരാജയം സംഭവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും ഇവിടെ ഈ ഭൂമിയിൽ എന്ന് ചിന്തിക്കുന്നവരും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവരുമുണ്ട്. എല്ലാ കണ്ണുകളും മുകളിലേയ്ക്ക്, ദൈവത്തിങ്കലേയ്ക്ക് ഉയരട്ടെ!

ഫാ. ജി. കടൂപ്പാറയില്‍ MCBS