സീറോ മലബാര്‍ ഉയിര്‍പ്പ് രണ്ടാം ഞായര്‍ (പുതുഞായര്‍) ഏപ്രില്‍ 11 യോഹ. 20: 19-29 എട്ടു ദിവസങ്ങൾ

ഈശോയെ കാണാതെ, ആണിപ്പഴുതുകളില്‍ വിരലിടാതെ, പാര്‍ശ്വത്തില്‍ കൈ വയ്ക്കാതെ താന്‍ വിശ്വസിക്കുകയില്ല എന്നാണ് തോമസ് പറയുന്നത്. തീര്‍ച്ചയായും തോമസിന്റെ ഈ ശാഠ്യം ഈശോയും കണ്ടിരുന്നിരിക്കണം. കണ്ടിട്ട്, ഉടന്‍ തന്നെ ഈശോ തോമസിനെ പ്രീതിപ്പെടുത്താന്‍ അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ? ഇല്ല. എട്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഈശോ തോമസിന് പ്രത്യക്ഷപ്പെടുന്നത്.

ഈ എട്ടു ദിവസങ്ങളിലെ തോമസിന്റെ സഹനം നമ്മള്‍ ഓര്‍ക്കുക. എന്തുമാത്രം ആകുലതയും അസ്വസ്ഥതയും അവനുണ്ടായിട്ടുണ്ടാകണം ആ ദിവസങ്ങളില്‍? സഹനത്തിന്റെ എട്ടു ദിവസങ്ങളായിരുന്നു അത്. സഹനത്തിന്റെ എട്ടു ദിവസങ്ങള്‍ തോമസിനായി ഈശോ അനുവദിക്കുകയാണ്. നമ്മുടെ ജീവിതത്തിലും ഇതുപോലെ സഹനത്തിന്റെ ഇടവേളകള്‍ ദൈവം അനുവദിക്കുമ്പോള്‍ അവയെ ക്ഷമയോടെ സ്വീകരിക്കുവാന്‍ നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS