സീറോ മലബാർ ശ്ലീഹാക്കാലം ഒന്നാം ശനി മെയ്‌ 29 യോഹ. 6: 25-29 നിത്യജീവൻ

“യേശുവിനെ തിരക്കി നടന്ന ജനം, കടലിന്റെ മറുകരയിൽ അവനെ കണ്ടെത്തുന്നു” (25). എന്റെ ജീവിതത്തിൽ ഈശോയെ കണ്ടെത്താൻ ഞാൻ എത്രമാത്രം പരിശ്രമിക്കുന്നു എന്നത് ചിന്തനീയമാണ്. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും എന്നാണല്ലോ ഈശോയും പറഞ്ഞിരിക്കുന്നത്. എന്തിനുവേണ്ടി അവനെ അന്വേഷിച്ചു കണ്ടെത്തണം എന്ന് ധ്യാനിക്കേണ്ടതുണ്ട്.

അവർക്കു ലഭിച്ച നശ്വരമായ അപ്പത്തിനു വേണ്ടിയാകണം അവർ ഈശോയെ തേടിയെത്തിയത്. എന്നാല്‍, അതിനെക്കാൾ വലുത് – നിത്യജീവൻ – അവർക്ക് നൽകാനായി ഈശോയുടെ കൈയ്യിലുണ്ട്. അതിനെ തേടിയാകട്ടെ നമ്മുടെ അന്വേഷണവും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.