സീറോ മലബാർ ഡിസംബർ 6 മത്താ 24: 45 -51 എപ്പോഴും

യജമാനന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും നല്ല രീതിയിൽ പെരുമാറേണ്ടവനാണ് ദൃത്യൻ. യജമാനന്റെ അസാന്നിധ്യത്തിൽ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നവൻ നല്ല ദൃത്യനല്ല. ചില കുട്ടികൾ അങ്ങനെയാണ്. മാതാപിതാക്കളുടെ മുന്നിൽ നല്ല കുട്ടികൾ. മാതാപിതാക്കൾ മാറിയാലോ, മോശം പെരുമാറ്റം.

പലപ്പോഴും നമ്മളും ഇങ്ങനെയാണ്. എപ്പോഴും ദൈവം നമ്മുടെ കൂടെയുണ്ട്, നമ്മൾ ചെയ്യുന്നതൊക്കെ അവിടുന്ന് കാണുന്നു എന്ന ചിന്തയുണ്ടങ്കിൽ നമ്മൾ എപ്പോഴും നന്നായി പ്രവർത്തിക്കും. അപ്പോഴേ ജീവിതത്തിൽ നമ്മൾ വിജയിക്കൂ. അല്ലങ്കിൽ നമ്മൾ കപടനാട്യക്കാരാകും. എന്നെങ്കിലും മറ്റുള്ളവർ അത് കണ്ടു പിടിച്ചാൽ നമുക്ക് ഏറ്റവും അപമാനകരമായി അത് മാറുകയും ചെയ്യും. ദൈവം എപ്പോഴും കൂടെയുണ്ട്. നമുക്ക് എപ്പോഴും നന്മ പ്രവർത്തിക്കാം.

ഫാ. ജി. കടൂപ്പാറയിൽ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.