സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ഒന്നാം ബുധന്‍ സെപ്റ്റംബര്‍ 01 ലൂക്കാ 12: 41-48 നന്മകള്‍

“ഏറെ നല്‍കപ്പെട്ടവനില്‍ നിന്ന് ഏറെ ആവശ്യപ്പെടും; ഏറെ ഏല്‍പ്പിക്കപ്പെട്ടവരോട് വളരെയേറെ ചോദിക്കും” എന്നാണ് വചനം പറയുന്നത്. നമ്മില്‍ ഓരോരുത്തരിലും ദൈവം നിക്ഷേപിച്ചിരിക്കുന്ന വന്‍ കഴിവുകളെക്കുറിച്ച് ഓര്‍മ്മിക്കേണ്ട ദിനമാണിന്ന്. ജീവിതത്തിലെ ഈ നിമിഷം വരെ എത്രമാത്രം അനുഗ്രഹമാണ് ദൈവം നാമോരോരുത്തരിലും നിക്ഷേപിച്ചിരിക്കുന്നത്. ജീവിതം, ഭവനം, മാതാപിതാക്കള്‍, ജീവിതപങ്കാളി, മക്കള്‍, സഹോദരങ്ങള്‍, സ്‌നേഹിതര്‍, ജോലി, സമ്പത്ത്, ആരോഗ്യം, വിശ്വാസം, പ്രത്യാശ… അങ്ങനെ നീളുന്നു ജീവിതത്തിലുള്ള അനുഗ്രഹങ്ങളുടെ നിര. വ്യക്തിപരമായ ഒരു ധ്യാനത്തിലൂടെ ഇത് നമ്മില്‍ കൂടുതലായി ബോധ്യപ്പെടും.

ലഭിച്ചിരിക്കുന്ന കൃപയ്ക്കനുസരിച്ചുള്ള ഒരു ജീവിതമാണോ നമ്മള്‍ നയിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ എനിക്ക് ലഭിച്ചിരിക്കുന്ന വ്യത്യസ്തമായ റോളുകള്‍ എത്രമാത്രം ഭംഗിയായി ഞാന്‍ നിറവേറ്റുന്നുണ്ട്. കൂടുതല്‍ നിനക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അവിടുന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.