സീറോ മലബാർ നോമ്പുകാലം ഒന്നാം ശനി ഫെബ്രുവരി 20 മത്തായി 6: 9-15 ഈശോ പഠിപ്പിച്ച പ്രാർത്ഥന

യേശു പഠിപ്പിച്ച പ്രാർത്ഥന ആയതുകൊണ്ടു തന്നെ ഏറ്റവും മനോഹരമായ പ്രാർത്ഥനയാണ് ഇത്. ദൈവത്തെ ‘പിതാവേ’ എന്നു വിളിച്ചാണ് ഈ പ്രാർത്ഥനയുടെ തുടക്കം. തുടർന്ന് ദൈവമഹത്വം തേടുകയും ദൈവഹിതം പൂർത്തിയാകട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. പിന്നീട്, ഭൗതികാവശ്യത്തിന് – അന്നന്നു വേണ്ട ആഹാരത്തിനായി പ്രാർത്ഥിക്കുന്നു. സഹോദരബന്ധം, പ്രലോഭനങ്ങളിൽ നിന്നുള്ള രക്ഷ എന്നിവ തുടർന്നുവരുന്നു. ഒരു മനുഷ്യന്റെ സമസ്തഭാവങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രാർത്ഥനയാണ് യേശു നമ്മെ പഠിപ്പിച്ചിരിക്കുന്നത്.

പ്രാർത്ഥന എന്നത് ഒരു മാജിക്കൽ ഫോർമുലയല്ല. മറിച്ച്, നമ്മളും ദൈവവും തമ്മിലുള്ള ബന്ധമാണന്ന് ഈ നോമ്പുകാലത്ത് നമുക്ക് ബോധ്യം വരണം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.