ലാറ്റിന്‍ ജനുവരി 16 മര്‍ക്കോ. 2:18-22 ദൈവത്തോട് ചേര്‍ന്നിരിക്കാം

ഉപവാസമെന്നത് മണവാളനായ ദൈവത്തോടു ചേര്‍ന്നിരിക്കലാണ്. ദൈവത്തിനോട് ചേര്‍ന്നിരിക്കുന്ന ആത്മാവിന് എന്നും വസന്തമാണ്. എന്നാല്‍ യേശു നല്കുന്ന രക്ഷയുടെ ഈ വീഞ്ഞ് സ്വീകരിക്കുവാന്‍ പഴയനിയമ മതാത്മകതയുടെ തോല്‍ക്കുടവാഹകര്‍ക്കു കഴിയുന്നില്ല. ദൈവം നമുക്കായി പുതിയ വസ്ത്രങ്ങളുമായി കാത്തുനില്‍ക്കുന്നു. മുഷിഞ്ഞുകീറിയ, തുന്നല്‍വിട്ട വസ്ത്രങ്ങള്‍ നമുക്കങ്ങുപേക്ഷിക്കാം. ”മാറ്റുവിന്‍ ചട്ടങ്ങളെ, അല്ലെങ്കിലതു താന്‍ മാറ്റുമീ നിങ്ങളെ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.