പുതുവര്‍ഷം ജീവന്റെ സംസ്‌കാരത്തിന് ഊന്നല്‍ നല്‍കി അമേരിക്ക 

2019 ജീവന്റെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതിനു തയ്യാറെടുക്കുകയാണ് അമേരിക്ക. അടുത്ത വര്‍ഷത്തെ നിയമനിര്‍മ്മാണ സമിതിയില്‍ പരിഗണിക്കുന്നതിനായി നിരവധി പ്രൊ ലൈഫ് നിയമങ്ങളാണ് അവതരിപ്പിച്ചിരിക്കുക.

അമേരിക്കയിലെ മൂന്നു സംസ്ഥാനങ്ങള്‍ ഹൃദയമിടിപ്പ് തുടങ്ങി കഴിഞ്ഞാലുള്ള അബോര്‍ഷന്‍ നിരോധിച്ചു കൊണ്ടുള്ള ബില്ല് അവതരിപ്പിച്ചു കഴിഞ്ഞു. സൗത്ത് കരോലിന, കെന്റക്കി, മിസ്സോറി എന്നിവിടങ്ങളില്‍ ഈ ബില്ല് പാസാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഓരോ സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ ജീവന്റെ സംസ്‌കാരത്തിനു ഊന്നല്‍ നല്‍കുന്നവരാണ്. അതിനാല്‍ തന്നെ പ്രൊ ലൈഫ് ബില്ലുകള്‍ പാസ്സാകും എന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

അമേരിക്കയില്‍ കുറച്ചു നാളുകളായി പ്രൊ ലൈഫ് പ്രവര്‍ത്തകരുടെ എണ്ണത്തില്‍ നല്ല വര്‍ധനവ് ഉണ്ട്. സജീവ പ്രൊ ലൈഫ് പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് അമേരിക്ക ജീവന്റെ സംസ്‌കാരത്തിനു ഊന്നല്‍ നല്‍കുന്ന നിലയിലേയ്ക്ക് എത്തിയത് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.