വിശുദ്ധ യൂദാശ്ലീഹയോടുള്ള നൊവേന: എട്ടാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.

പ്രാരംഭ പ്രാര്‍ത്ഥന

ഞങ്ങൾക്ക് പ്രത്യേക മദ്ധ്യസ്ഥനായി വി. യൂദാശ്ലീഹായെ നിയമിച്ചുനല്‍കിയ പരമകാരുണ്യവാനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ആ വിശുദ്ധനിലൂെടെ അങ്ങേ കൃപാകടാക്ഷം ഞങ്ങളുടെമേൽ തിരിക്കണമേ. കാരുണ്യവാനായ ദൈവമേ, വി. യൂദാശ്ലീഹാ വഴിയായി, ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന, അങ്ങ്‌ കരുണാപൂര്‍വ്വം സ്വീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമേ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും, ആമ്മേന്‍.

(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.)

വി. യൂദാശ്ലീഹയോടുള്ള നൊവേന: എട്ടാം ദിവസം  

വിശുദ്ധ യൂദാശ്ലീഹായേ, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഞങ്ങളെ സഹായിക്കണമേ. സാമ്പത്തികമായ എല്ലാ ബാധ്യതകളും കടങ്ങളും തടസങ്ങളും നീക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ക്ക് തെളിച്ചുതരണമേ. വിഭവങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താമെന്നും ലാളിത്യത്തോടെ ജീവിക്കാമെന്നും സാമ്പത്തിക ഉന്നതിയുടെ സമയങ്ങളില്‍ മറ്റുള്ളവരുമായി വിഭവങ്ങള്‍ പങ്കുവയ്ക്കാമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആമ്മേന്‍.

വി. യൂദാശ്ലീഹായേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.