ജോസഫ് ചിന്തകൾ 316: ജോസഫ് – ഏറ്റവും മഹാനായ പുരുഷവിശുദ്ധൻ

ഓപ്പൂസ് ദേയിയുടെ സ്ഥാപകൻ വി. ജോസ് മരിയ എസ്ക്രീവായായുടെ ഒരു നിരീക്ഷണണമാണ് ഇന്നത്തെ ജോസഫ് ചിന്ത. വി. യൗസേപ്പിതാവിന്റെ ഉത്തമപ്രേഷിതനായ വി. ജോസ് മരിയ, യൗസേപ്പിതാവിനെപ്പറ്റി ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: “ഈ ഭൂമിയിൽ ഇതുവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാനായ പുരുഷവിശുദ്ധൻ ഒരു ഡീക്കനോ, ഒരു പുരോഹിതനോ, ഒരു മെത്രാനോ, ഒരു മാർപാപ്പയോ, ഒരു യോഗിയോ ഒരു സന്യാസിയോ അല്ല മറിച്ച് ഒരു ഭർത്താവും അപ്പനും തൊഴിലാളിയുമായിരുന്ന യൗസേപ്പിതാവായിരുന്നു.”

ലോകചരിത്രത്തിലെ ഏറ്റവും മഹാനായ പുരുഷവിശുദ്ധൻ വലിയ പ്രഭാഷണങ്ങൾ നടത്തിയോ, ബ്രഹത്ഗ്രന്ഥങ്ങൾ രചിച്ചോ അല്ല മഹാനായ വിശുദ്ധനായത്. ദൈവസ്വരം ശ്രവിച്ച് തദാനുസാരം ജിവിതത്തെ ചിട്ടപ്പെടുത്തിയപ്പോഴാണ്. ദൈവീകപദ്ധതികളോടുള്ള നിസ്സീമമായ തുറവിയും അവ നിറവേറ്റുന്നതിനായി എന്തും സഹിക്കാൻ സന്നദ്ധനായതുമാണ് ആ ജീവിതത്തെ ഇത്രയും ശ്രേഷ്ഠമാക്കിയത്.

വലിയ കാര്യങ്ങൾ ചെയ്യുന്നതിലല്ല, മറിച്ച് ദൈവം ഭരമേല്പിക്കുന്ന ചെറിയ കാര്യങ്ങൾ വിശ്വസ്തയോടെ ചെയ്യുന്നതിലാണ് വിശുദ്ധിയുടെ മഹിമ അടങ്ങിയിരിക്കുന്നതെന്ന് യൗസേപ്പിതാവ് പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.