ജോസഫ് ചിന്തകൾ 294: സമഗ്രതയിലേക്കു വളർത്തുന്ന യൗസേപ്പിതാവ്

ഇന്നലെ സെപ്റ്റംബർ 27, World Tourism Day ആയിരുന്നു. 2021 -ലെ ലോക വിനോദസഞ്ചാര ദിനത്തിന്റെ വിഷയം Tourism for inclusive Growth എന്നതായിരുന്നു. 1980 മുതൽ United Nations World Tourism Organisation (UNWTO) ലോക വിനോദസഞ്ചാര ദിനം സെപ്റ്റംബർ ഇരുപത്തിയേഴാം തീയതി ആഘോഷിക്കുന്നു. ഇന്നത്തെ ജോസഫ് ചിന്ത ഈ ആശയത്തെ മുൻനിർത്തിയാണ്. St Joseph for Integral Growth സമഗ്രവളർച്ചക്ക് വി. യൗസേപ്പിതാവ്. ആത്മീയജീവിതത്തിൽ സമഗ്രമായ വളർച്ചക്കുള്ള വഴികാട്ടിയാണ് നസറത്തിലെ യൗസേപ്പിതാവ്.

എല്ലാ സാഹചര്യങ്ങളിലും നന്മ വിജയിപ്പിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിയാണ് സമഗ്രതയുള്ളയാൾ. സമഗ്രത എന്നത് ഒരു നേതൃത്വമുള്ള വ്യക്തിയെ സൃഷ്ടിക്കുന്ന ഒരു ഗുണമാണെങ്കിൽ യൗസേപ്പിതാവിൽ ഈ ഗുണം ധാരാളമായി ഉണ്ടായിരിക്കുന്നു. അഗ്രാഹ്യമായ ദൈവഹിതം സാവധാനം വെളിപ്പെടുമ്പോൾ സമചിത്തതയോടെ പ്രതികരിക്കാൻ സമഗ്രതയുള്ള വ്യക്തിക്ക് വേഗം സാധിക്കുന്നു.

സമഗ്രതയുള്ള വ്യക്തി ഒരു കാര്യത്തിന്റെ വസ്തുത മനസ്സിലാക്കി പ്രത്യുത്തരിക്കുമ്പോൾ ബന്ധങ്ങൾ ഊഷ്മളവും സൗഹൃദങ്ങൾ കെട്ടുറപ്പുള്ളതുമാകും. ആത്മീയജീവിതത്തിൽ സമഗ്രതയിലേക്കു വളരാൻ യൗസേപ്പിതാവിന്റെ നല്ല മാതൃകൾ നമുക്കു സ്വന്തമാക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.