ജോസഫ് ചിന്തകൾ 162: ജോസഫ് – ജീവിതം എനിക്കു വേണ്ടി മാത്രമല്ല എന്ന ഓർമ്മപ്പെടുത്തൽ

ജോസഫ് എന്ന നാമം എന്റെ ജീവിതം എനിക്കു വേണ്ടി മാത്രമല്ല എന്ന ഓർമ്മപ്പെടുത്തൽ തരുന്ന പാഠപുസ്തകമാണ്. ജോസഫ് എന്ന നാമത്തിന്റെ ഹീബ്രു ഭാഷയിലുള്ള മൂലാർത്ഥം ‘കൂട്ടുക’ അല്ലെങ്കിൽ വർദ്ധിപ്പിക്കുക എന്നതാണ്. സ്വനേട്ടങ്ങൾ കൂട്ടാതെ ദൈവമഹത്വം കൂട്ടാൻ ഈ ലോകത്ത് അദ്ധ്വാനിച്ച മനുഷ്യന്റെ പേരാണ് യൗസേപ്പ്.

യൗസേപ്പിതാവ് വ്യക്തിപരമായി വസ്തുക്കൾ കൂട്ടാനോ ലോകത്തെ കാണിക്കാനായി സ്വയ പരിശുദ്ധി പ്രകടിപ്പിക്കാനോ തുനിഞ്ഞില്ല. നേരേ മറിച്ച് തന്റെ ചുറ്റുമുള്ളവരുടെ മഹത്വം വർദ്ധിപ്പിക്കാനാണ് യൗസേപ്പിതാവ് ശ്രമിച്ചത്. ഈശോയുടെയും പരിശുദ്ധ മറിയത്തിന്റെയും മഹത്വത്തിനായി തന്റെ ഊർജ്ജം മുഴുവൻ വ്യയം ചെയ്യാൻ യൗസേപ്പിതാവ് സന്നദ്ധനായിരുന്നു. ഈശോയെയും മറിയത്തെയും തന്നെക്കാൾ കൂടുതലായി മറ്റുള്ളവർ സ്നേഹിക്കുന്നതിൽ യൗസേപ്പിതാവ് സന്തോഷിച്ചിരുന്നു. അതുവഴി യൗസേപ്പിതാവ് ക്രിസ്തീയജീവിതത്തിന്റെ യഥാർത്ഥ മാതൃകയും ആദർശവുമായിത്തീരുന്നു. യഥാർത്ഥത്തിൽ മറ്റുള്ളവർക്കു വേണ്ടിയുള്ള മനുഷ്യനായിരുന്നു യൗസേപ്പിതാവ്.

അഭിനയങ്ങളില്ലാതെ ജീവിക്കുകയും ന്യായീകരിക്കാതെ കേൾക്കുകയും മുറിപ്പെടുത്താതെ സംസാരിക്കുകയും ചെയ്ത യൗസേപ്പിന്റെ ജീവിതം മറ്റുള്ളവർക്കു വേണ്ടി ഒരു തുറന്ന പുസ്തകമായിരുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.