എടത്വ പള്ളി തിരുനാളിന് തുടക്കം കുറിച്ചു

 

പ്രസിദ്ധമായ എടത്വ പള്ളി തിരുനാളിനു കൊടികേറി. രാവിലെ ആറിനു നടന്ന മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബനയ്ക്കും ശേഷം ഇടവക വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

തിരുന്നാള്‍ ദിവസങ്ങളില്‍ തമിഴ് നാട്ടില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരെ മാനിച്ചു കൊണ്ട് വിവിധ സമയങ്ങളിലായി തമിഴ് കുര്‍ബാന ഉണ്ടായിരിക്കും. മെയ്‌ മൂന്നാം തിയതി രാവിലെ ഏഴരയ്ക്കുള്ള കുര്‍ബാനയ്ക്ക് ശേഷം തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ടിക്കും. മെയ്‌ 14 നു എട്ടാമിടത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ അവസാനിക്കും. എട്ടാമിടത്തിനു വൈകുന്നേരം നാലിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം കുരിശടിയിലേയ്ക്ക് നടക്കും. തുടര്‍ന്ന് കൊടിയിറക്കും.

തിരുനാളിന്റെ വിവിധ ദിവസങ്ങളില്‍ വിവിധ പിതാക്കന്മാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ഈ തവണ ആഘോഷങ്ങള്‍ എന്നും വെടിക്കെട്ട് ഒഴിവാക്കി ആ തുക ഭവന നിര്‍മ്മാണത്തിനായി ചിലവിടും എന്ന് ഇടവക വികാരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.