മറ്റുള്ളവരെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ ആഗ്രഹമുണ്ടോ, എങ്കില്‍ വി. ബനഡിക്ടിന്റെ ഈ ഉപദേശം ശ്രദ്ധിക്കൂ

ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ്, വിശുദ്ധ ബനഡിക്ട്. ആശ്രമ ജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളാണ് അദ്ദേഹം കൂടുതലായും നടപ്പില്‍ വരുത്തിയതെങ്കിലും അദ്ദേഹത്തിന്റെ ജ്ഞാന വചസുകള്‍ സാധാരണക്കാരായ നമ്മുടെയും ജീവിതത്തിലും ഉപകാരപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന് ഒരു മഠാധിപതിയെക്കുറിച്ച് പറയുന്നിടത്ത്, സുവിശേഷം പ്രസംഗിക്കുന്നതിനേക്കാള്‍ ഉപരിയായി സുവിശേഷം ജീവിക്കുന്നത് എങ്ങനെയെന്നാണ് ശ്രദ്ധിക്കേണ്ടതെന്ന് വി. ബനഡിക്ട് പറയുന്നു.

പ്രഘോഷിക്കുന്നത് പ്രവര്‍ത്തിക്കുക എന്നതായിരുന്നു വി. ബനഡിക്ട് എക്കാലവും തന്റെ സഹപ്രവര്‍ത്തകരെയും ശിഷ്യരെയും പഠിപ്പിച്ചിട്ടുള്ളത്. ഇതൊരു വലിയ ഉത്തരവൊന്നുമല്ല, എന്നാല്‍ അനുദിന ജീവിതത്തില്‍ ഏതൊരു സാധാരണക്കാരനായ ക്രിസ്ത്യാനിയും, പ്രത്യേകിച്ച് മറ്റുള്ളവരെ ഏതെങ്കിലും രീതിയില്‍ ഉപദേശിക്കേണ്ട അവസരം ഉണ്ടാവുമ്പോള്‍ ഓര്‍മയില്‍ സൂക്ഷിക്കേണ്ട കാര്യമാണ്.

സ്വയം ചോദിക്കുക, എന്റെ പ്രവര്‍ത്തികളില്‍ ഞാനൊരു ക്രൈസ്തവനാണോ, സുവിശേഷം ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ അതോ വാക്കുകളില്‍ മാത്രം ഒതുക്കിയിരിക്കുകയാണോ എന്ന്. വി. ബനഡിക്ടിന്റെ ഈ വാക്കുകള്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും തന്റെ ലേഖനങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ജീവിതമെന്ന സാക്ഷ്യത്തിലൂടെയിയിരിക്കണം മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവും നല്‍കാനെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ