കായികവിനോദങ്ങളുടെ ഭാവിയെക്കുറിച്ച് വെബ്ബിനാര്‍ സീരീസ്

മഹാമാരിക്കു ശേഷം കായികവിനോദത്തിന്റെ അവസ്ഥയെക്കുറിച്ച് വത്തിക്കാന്‍ സംഘവും ജോണ്‍പോള്‍ രണ്ടാമന്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷനും ഒരുക്കുന്ന വെബ്ബിനാര്‍ സീരീസ്. ഒക്ടോബര്‍ 1 മുതല്‍ 22 വരെ തീയതികളിലെ വ്യാഴാഴ്ചകളില്‍ പ്രാദേശികസമയം 4 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 7.30-നാണ് സമൂഹത്തില്‍ കായികവിനോദങ്ങള്‍ കാര്യക്ഷമമായി പുനരുദ്ധരിക്കുന്നതിനുതകുന്ന ചര്‍ച്ചകള്‍ ഓണ്‍ലൈനില്‍ വത്തിക്കാന്‍ സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 1-ന് മഹാമാരിക്കുശേഷം കായികവിനോദങ്ങള്‍ – ഈ മേഖലയില്‍ സംഭവിക്കാവുന്ന മാറ്റങ്ങള്‍.

ഓക്ടോബര്‍ 8-ന് ഒരാളുടെ മികവിന്റെ പ്രകടനം – കായികവിനോദത്തിന്റെ ജീവിതമാതൃക

ഒക്ടോബര്‍ 15-ന് എല്ലാവരെയും ആശ്ലേഷിക്കുന്ന കല, കായികവിനോദം.

ഒക്ടോബര്‍ 22-ന് മാനവിക ചുറ്റുപാടുകളുടെ പുനരാവിഷ്‌ക്കരണം.

കുടുംബങ്ങള്‍ക്കും അത്മായര്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ സംഘമാണ് ഈ രാജ്യാന്തര തലത്തിലുള്ള ഡിജിറ്റല്‍ സംഗമത്തില്‍ സ്‌പോര്‍ട്‌സ് മാനേജര്‍മാര്‍, കായികതാരങ്ങള്‍, പരിശീലകര്‍, സ്‌പോര്‍ട്‌സിന്റെ സാമൂഹികവും അജപാലനപരവുമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ‘സൂം പ്ലാറ്റ്‌ഫോമി’ ല്‍ (Zoon Platform) പങ്കെടുക്കും. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ പേരിലുള്ള ഫൗണ്ടേഷനും കുടുംബങ്ങള്‍ക്കും അത്മായര്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ സംഘമാണ് പരിപാടിയുടെ സംഘാടകര്‍. ഒരു പ്രബന്ധാവതരണത്തെയും തുടര്‍ന്ന് 30 മിനിറ്റു നീളുന്ന തുറന്ന ചര്‍ച്ചാവേദിയും ഓരോ ദിവസവും നടക്കും.

കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ – പ്രസിഡന്റ് കുടുംബങ്ങള്‍ക്കും അത്മായര്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘം, ഡാനിയേലെ പാസ്‌ക്വീനി – ജോണ്‍പോള്‍ രണ്ടാമന്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ പ്രസിഡന്റ്, ദ്യാന്‍ ഗാര്‍ഷിയ – മുന്‍ ടെന്നീസ് താരം. വൂള്‍ഫാങ് ബൗമാന്‍ – ഒളിംപിക് കമ്മിറ്റി അംഗം. റെണാത്താ സിമ്‌റിള്‍ – പ്രസിഡന്റെ ലോസ് ആഞ്ചലസ് ഒളിംപിക് സഖ്യം എന്നിവര്‍ മുഖ്യപ്രഭാഷകരായിരിക്കും.

വെബ്ബിനാറുകള്‍ നടത്തപ്പെടുന്നത് ഇംഗ്ലിഷിലായിരിക്കും. കുടുംബങ്ങള്‍ക്കും അത്മായര്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്റെ (Dycastery for Family, Life and Laity) യൂ-ട്യൂബ് പ്ലാറ്റ്‌ഫോമിലായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.