ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനം, ‘അങ്ങേയ്ക്ക് സ്തുതി’ യ്ക്ക് സമര്‍പ്പിച്ച് അര്‍ജന്റീനയില്‍ സാമൂഹ്യവാരം

ജൂലൈ 6 മുതല്‍ 10 വരെ അര്‍ജന്റീനയിലെ സഭ, സാമൂഹ്യവാരം ‘ആരും ഒറ്റയ്ക്ക് രക്ഷപ്പെടുന്നില്ല’ എന്ന ശീര്‍ഷകത്തില്‍ ആചരിക്കുന്നു. അര്‍ജന്റീനിയന്‍ മെത്രാന്‍സമിതിയുടെ സാമൂഹ്യ അജപാലന കമ്മീഷനാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.

എല്ലാ ദിവസവും വൈകിട്ട് 6 മണി മുതല്‍ ഇന്റെര്‍നെറ്റ് സംവിധാനങ്ങളിലൂടെ പരസ്പരം പങ്കുവയ്ക്കാനും ശ്രവിക്കാനും സംവദിക്കാനും സാമൂഹ്യപരിചിന്തനത്തിനും അവസരമൊരുക്കിയിട്ടുണ്ട്. യൂട്യൂബില്‍ തുറന്ന ചാനലില്‍ പാപ്പായുടെ ചാക്രികലേഖനം Laudato Si (അങ്ങേയ്ക്ക് സ്തുതി) യുടെ അടിസ്ഥാന ആശയങ്ങള്‍ മെത്രാന്മാരും വൈദീകരും വിദഗ്ദ്ധരും സംഘടനാ പ്രതിനിധികളും പങ്കുവയ്ക്കുന്ന വീഡിയോകളും ലഭ്യമാക്കിയിട്ടുണ്ട്.

2020-ലെ സാമൂഹ്യവാരത്തിന്റെ ആപ്തവാക്യം മാര്‍ച്ച് 27-ാം തീയതി പാപ്പാ നല്‍കിയ ഉര്‍ബ്ബി എത് ഓര്‍ബി ആശീര്‍വ്വാദത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. കോവിഡ്-19 ദുരിതങ്ങളുടെ നടുവില്‍ നിന്ന് ‘ആരും തനിയെ രക്ഷപ്പെടുന്നില്ല’ എന്ന് പാപ്പാ അന്ന് ഉദ്‌ബോധിപ്പിച്ചിരുന്നു. യഥാര്‍ത്ഥ വികസനം എന്തെന്നും നമ്മള്‍ എല്ലാവരും ഒന്നാണെന്നും തിരിച്ചറിയുന്ന നേരത്ത്, ആ ചൈതന്യം ഉള്‍ക്കൊണ്ട്, സാമൂഹ്യവാര ആചരണത്തിന്റെ ആദ്യഭാഗത്തില്‍’ ഭാവിക്കുവേണ്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ നേരമായി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആരോഗ്യ അടിയന്തരാവസ്ഥയില്‍ ഉപവിപ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങള്‍ അവതരിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്യും.

അടുത്ത ദിവസം, സൃഷ്ടിപരമായി ഭാവിയെ നോക്കാം ‘എന്ന് കോവിഡ് 19-നു ശേഷമുള്ള ആരോഗ്യപാരിസ്ഥിതിക മേഖലകളെക്കുറിച്ചും പിന്നീട് ‘സമത്വമുള്ള ഒരു ലോകം പണിയാന്‍,’ സംവാദത്തിനും പരിചിന്തനത്തിനും ശ്രമിക്കാം’ തുടങ്ങിയ വിഷയങ്ങളും വെള്ളിയാഴ്ച്ച സമാപനത്തിനുമ്പ്, സാമ്പത്തിക പുനരുദ്ധാരണ പ്രക്രിയകളില്‍ സാമ്പത്തിക – തൊഴില്‍നയങ്ങളെക്കുറിച്ചും എല്ലാവരേയും ഉള്‍പ്പെടുത്തുന്ന രാഷ്ട്രത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചും അഭിസംബോധന ചെയ്യപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.