സ്വർഗീയ സംഗീതം കേൾക്കുവാൻ മൈക്കളമ്മ യാത്രയായി  

ഭക്തിഗാന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സിസ്റ്റർ മേരി മൈക്കിൾ ഊന്നുകല്ലിൽ സിഎംസി നിര്യാതയായി. അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുള്ള സിസ്റ്റർ തന്റെ നൂറാം വയസിലാണ് ഈ ലോകത്ത് നിന്നും വിടവാങ്ങിയത്.

നൂറുകണക്കിന് വിദ്യാർത്‌ഥികളുടെ ഗുരുനാഥയും സെൻറ്. ജോസഫ് സ്‌കൂളിലെ മുൻ ഹെഡ്മിസ്ട്രെസുമായിരുന്നു സിസ്റ്റർ മേരി മൈക്കിൾ. തൻ്റെ നൂറ്റൊന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കവേ ആണ് അന്ത്യം. ദീർഘകാലം അദ്ധ്യാപികയായിരുന്ന സിസ്റ്റർ മേരി മൈക്കിളിനെ വിദ്യാർത്ഥികളും അദ്ധ്യാപകരും സിസ്റ്റേഴ്‌സും സ്നേഹപൂർവ്വം വിളിച്ചിരുന്നത് ‘മൈക്കിളമ്മേ’ എന്നായിരുന്നു. പ്രശസ്‌ത ഭക്തിഗാന   രചയിതാവായിരുന്ന പരേതനായ ഫാ. ജി. റ്റി ഊന്നുകല്ലിലിന്റെ സഹോദരി കൂടിയാണ് സിസ്റ്റർ മേരി മൈക്കിൾ.

മൃതസംസ്കാരം ചങ്ങനാശ്ശേരി സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ. ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യ കാർമ്മികത്വം വഹിക്കും. വിദ്യാർത്ഥികളും അദ്ധ്യാപകരും സിസ്റ്റേഴ്‌സും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.