ചായ കുടിക്കുമ്പോഴോ വീട്ടുജോലികള്‍ക്കിടയിലോ പോലും ദൈവത്തെ ആരാധിക്കാം, ഈ ഹ്രസ്വപ്രാര്‍ത്ഥനയിലൂടെ

ദൈവത്തെ ആരാധിക്കാന്‍ കൃത്യമായ സമയം വേണമെന്നുണ്ടോ, ചില പ്രത്യേക സ്ഥലങ്ങള്‍ വേണമെന്നുണ്ടോ. ഇല്ല എന്നതാണ് സത്യം. കാരണം നാം ആയിരിക്കുന്ന ഏത് അവസ്ഥയിലും സാഹചര്യത്തിലും നമുക്ക് ദൈവത്തെ ആരാധിക്കാം. പക്ഷേ അതിനുള്ള മനസ്സ് ഉണ്ടാവണമെന്നു മാത്രം. ഇതാ ഇങ്ങനെയൊരു പ്രാര്‍ത്ഥന മനസ്സില്‍ സൂക്ഷിക്കൂ. ഭക്ഷണം കഴിക്കുമ്പോഴോ, വെള്ളം കുടിക്കുമ്പോഴോ, ചെറിയ ജോലികള്‍ ചെയ്യുമ്പോഴോ എല്ലാം ഉരുവിടാവുന്ന ഒരു പ്രാര്‍ത്ഥനയാണിത്.

‘ഓ കര്‍ത്താവേ, ഞാനിതാ നിന്റെ തിരുമുമ്പില്‍ നില്‍ക്കുന്നു. എന്റെ ജീവിതത്തില്‍ പ്രഥമസ്ഥാനീയന്‍ അങ്ങ് മാത്രമാണ്. കാരണം അങ്ങെന്റെ ദൈവമാണ്, സൃഷ്ടാവാണ്. എന്റെ പിതാവുമാണ്. എന്റെ ജീവിതത്തെ ഞാന്‍ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. എന്റെ ജീവിതത്തെ അങ്ങ് ഏറ്റെടുക്കണമേ. എനിക്കുള്ളതിനേയും അങ്ങ് ഏറ്റെടുക്കണമേ. ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.’

ചെറിയ പ്രാര്‍ത്ഥന ആയതിനാല്‍ അനുദിന ജീവിതത്തില്‍ നിരന്തരം ഈ പ്രാര്‍ത്ഥന ആവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കും. സമയവും സാഹചര്യവും അനുവദിച്ചാല്‍ മുട്ടുകുത്തി, കൈകള്‍ വിരിച്ചു പ്രാര്‍ത്ഥിക്കുന്നതും ദൈവസ്‌നേഹത്തിലേയ്ക്കും സ്വയം സമര്‍പ്പണത്തിലേയ്ക്കും ആഴത്തില്‍ വളരാന്‍ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.