സീറോ മലങ്കര മെയ് 10 മര്‍ക്കോസ്  16: 14-20 വിശ്വാസം

വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസം പോലും ഇതാണ്. അവിശ്വാസി അസാധാര ണങ്ങളായി കരുതുന്ന പല സംഭവങ്ങളും വിശ്വാസിയുടെ സാധാരണ സംഭവങ്ങളായിരിക്കും. നീ വിശ്വസിക്കുക. അപ്പോള്‍ അസാധാരണതകള്‍ നിന്റെ ജീവിതത്തില്‍ പതിവാകുന്നത് നിനക്ക് അനുഭവിക്കാനാകും. അസാധ്യമെന്ന് കരുതിയിരുന്നവ പോലും സാധിക്കാന്‍ നിനക്കാകും. കാരണം വിശ്വസിക്കുമ്പോള്‍ നീ ഏകനല്ല; തമ്പുരാനും കൂടെയുണ്ട്. മറിച്ച് അവിശ്വസിക്കുമ്പോള്‍ അപകടകരമായ വിധത്തില്‍ നീ ഏകനാണ്. നിനക്ക് ഒറ്റക്ക് എത്തിപ്പിടിക്കാവുന്നവ പരിമിതമാണ്. എന്നാല്‍ ഒരുമിച്ചാകുമ്പോള്‍ അപരിമിതമായ സാധ്യതകളിലേക്കാണ് നീ വളരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.