ലത്തീൻ   സെപ്റ്റംബർ 30,  മർക്കോ  9:38-43, 45,  47-48 ‘നമുക്ക്‌ എതിരല്ലാത്ത വന്‍ നമ്മുടെ പക്‌ഷത്താണ്‌’

മര്‍ക്കോസ്‌ 9 : 40

എതിരല്ലാത്തവൻ നമ്മുടെ പക്ഷത്താണ്  യേശു വചനങ്ങൾ സഹിഷ്ണുതയുടെ വാക്കുകളാണ്.  യേശുശിഷ്യരായ പന്ത്രണ്ടുപേരുടെ സമൂഹത്തിൽ അംഗമല്ലാതിരുന്ന ഒരാൾ യേശുവിന്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്കരിക്കുന്നത് കണ്ടപ്പോൾ അവനെ വിലക്കാനായി ശിഷ്യർ യേശുവിനെ നിർബന്ധിക്കുന്നു.  യേശുവിന്റെ പഠനനങ്ങൾക്കെതിരായി എന്തെങ്കിലും പഠിപ്പിച്ചിട്ടല്ല,  മറിച്ചു അവരുടെ സംഘാംഗമല്ലാത്തതുകൊണ്ടാണ്.  യേശു സങ്കുചിത-വൃത്ത മനോഭാവത്തിൽ (Closed Circle Mentality) നിന്നും പുറത്തുവരാനും അവനിലൂടെ  പ്രകടമാകുന്ന നൻമ്മയിൽ ശ്രദ്ധ കേന്ദ്രികരിക്കാനും ഓർമ്മപ്പെടുത്തുന്നു. അതായിത്, നൻമ്മ പ്രവർത്തിക്കുന്നവരെ ” ആത്മീയ പ്രതിയോഗികൾ ” (Spiritual Competitors) ആയി കാണാതെ  ” സഹപ്രവർത്തകർ ” (Co-workers) ആയി കാണുക.

ഇന്ന് ലോകത്ത് മതവിശ്വാസങ്ങളോടും പാരമ്പര്യങ്ങളോടും മനുഷ്യന് മതിപ്പ് നഷ്ടപ്പെടുന്നത്തിന്റെ കാരണം അവയെ മനുഷ്യൻ ബന്ധങ്ങളെ ഉറപ്പിക്കുന്ന “പാലങ്ങൾ” (Bridge) നിർമ്മിക്കുന്നതിന് പകരം മനുഷ്യരെ അകറ്റുന്ന “മതിലുകൾ” (Walls) സ്രഷ്ടിക്കുന്നതിന്  ഉപയോഗിക്കുമ്പോഴാണ്.

ഫാ. ജെറി വള്ളോംകുന്നേൽ MCBS,  സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.