ജീവനെയും കുടുംബമൂല്യങ്ങളെയും സംരക്ഷിക്കാൻ കൈകോർത്ത് ഇക്വഡോറിൽ ലക്ഷങ്ങൾ

ജീവനെയും കുടുംബമൂല്യങ്ങളെയും സംരക്ഷിക്കുവാനായി ഇക്വഡോറിൽ ഒരു ലക്ഷത്തോളം ആളുകൾ നിരത്തിലിറങ്ങി. ഗർഭസ്ഥശിശുവിന്റെ അവകാശങ്ങൾ സംരക്ഷിക്കുക, വിവാഹ-കുടുംബമൂല്യങ്ങൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂൺ 22-നായിരുന്നു ലക്ഷങ്ങള്‍ മാർച്ച് നടത്തിയത്.

അബോർഷൻ നിയമവിധേയമാക്കുക, വിവാഹത്തെ പുനർവിചിന്തനം ചെയ്യുക, സ്വവർഗ്ഗവിവാഹം നിയമാനുസൃതമാക്കുക തുടങ്ങിയ കാര്യങ്ങളിൽ കോടതി ഇടപെടാൻ തയ്യാറാകുന്നതിനെ തുടർന്നാണ് കുടുംബമൂല്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. വിവിധ പ്രൊ ലൈഫ് സംഘനകളും കുടുംബങ്ങൾക്കായുള്ള സംഘടനകളും ചേർന്നാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്.

വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ളതാകണം എന്ന അലിഖിത നിയമത്തെ മറികടന്ന് സ്വവർഗ്ഗവിവാഹത്തെ നിയമാനുസൃതമാക്കുവാൻ നടത്തുന്ന നീക്കത്തെയും ഗർഭഛിദ്രം അനുവദിക്കുവാനുള്ള ശ്രമത്തെയും എതിർക്കുകയും ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് സംഘാടകർ വ്യക്തമാക്കി.