ശതാബ്ദി – നവതി ആഘോഷങ്ങൾക്ക് തുടക്കം

കുമരകം സേക്രട്ട് ഹാർട്ട് എൽപി സ്‌കൂളിന്റെയും കോൺസലാത്ത മെമ്മോറിയൽ എൽപി സ്‌കൂളിന്റെയും ശതാബ്ദി – നവതി ആഘോഷങ്ങൾക്കു തുടക്കമായി.

കുമരകം വള്ളാറപള്ളി പാരിഷ് ഹാളിൽ കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ വിദ്യാഭ്യാസ ന്യൂനപക്ഷ കമ്മീഷൻ അംഗവും എംജി യൂണിവേഴ്‌സിറ്റി മുൻവൈസ് ചാൻസിലറുമായ ഡോ. സിറിയക് തോമസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിച്ച് സമൂഹത്തിന് പ്രയോജനപ്പെടുന്ന തരത്തിലുള്ള കുഞ്ഞുങ്ങളുടെ രൂപീകരണം കാലാനുസൃതമായി നടപ്പിലാക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പൂർവ്വ അദ്ധ്യാപക സംഗമവും സ്‌കൂൾ വാർഷികവും സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു.

സ്‌കൂൾ മാനേജർ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ചലച്ചിത്ര താരം ട്രീസാ ഡെമിസ് പുളിമൂട്ടിൽ, എസ്.എച്ച്. എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ചാണ്ടി, സി.എം. എൽപി സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ഷാന്റി സനൽ, അഡ്വ. ജോയി ജോസഫ് കൊടിയന്തറ, വി.എസ്. സുഗേഷ്, സജിലാൽ, ജോമോൻ ജോസഫ് ഇല്ലിച്ചുവട്ടിൽ, ജെയിംസ് ചെറുശ്ശേരിൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.