കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ 11 ന് ആരംഭിയ്ക്കും

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തു ദിവസത്തെ കൊന്തനമസ്കാരവും വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും നടത്തുന്നു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തിലാണ് (An St.Theresia 6, 51067 Koeln) തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന കൊന്തനമസ്കാരം ഒക്ടോബര്‍ 11 ന് (വെള്ളി) തുടക്കം കുറിയ്ക്കും. എല്ലാ ദിവസവും വൈകുന്നേരം ആറര മണിയ്ക്കാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിയ്ക്കുക. എന്നാല്‍ ഒക്ടോബര്‍ 13 ന് (ഞായര്‍) വൈകുന്നേരം അഞ്ചു മണിയ്ക്കായിരിയ്ക്കും തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുക. ഓരോ ദിവസത്തെ പ്രാര്‍ത്ഥനാ പരിപാടികള്‍ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേല്‍ നോട്ടത്തിലാണ് നടക്കുന്നത്.

കൊന്തനമസ്കാരത്തിന്റെ നാള്‍വഴി താഴെച്ചേര്‍ക്കുന്നു

ഒക്ടോബര്‍ 11 ന് വെള്ളി സെന്റ് ജോര്‍ജ്, ഡ്യൂസ്സല്‍ഡോര്‍ഫ്, 12 ന് (ശനി) സെന്റ് അല്‍ഫോന്‍സാ, എര്‍ഫ്റ്റ്ൈ്രകസ്, 13 ന്(ഞായര്‍) വൈകുന്നേരം അഞ്ചു മണി യുവഫാമിലി/സണ്ടേസ്കൂള്‍, 14 ന്(തിങ്കള്‍) സെന്റ് ചാവറ, കൊളോണ്‍,15 ന് (ചൊവ്വ) സെന്റ് തോമസ്, കൊളോണ്‍, 16 ന് (ബുധന്‍) സെന്റ് ആന്റണി പ്രാര്‍ത്ഥനാകൂട്ടായ്മ പോര്‍സ്, 17 ന് (വ്യാഴം) സെന്റ് അഗസ്ററിന്‍, ബോണ്‍,18 ന് (വെള്ളി) സെന്റ് പോള്‍ പ്രാര്‍ത്ഥനാകൂട്ടായ്മ ലെവര്‍കുസന്‍,19 ന് (ശനി) യുവജനകൂട്ടായ്മ.

വൈകുന്നേരങ്ങളില്‍ ദിവ്യബലിയും തുടര്‍ന്ന് കൊന്തനമസ്കാരവും വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും ഉണ്ടായിരിക്കും. ദിവ്യബലിയിലും കൊന്തനമസ്കാരത്തിലും പങ്കെടുത്ത് പരിശുദ്ധാരൂപിയുടെ ദിവ്യവിരുന്ന് സ്വീകരിയ്ക്കുവാന്‍ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നു.

സമാപന ദിവസമായ ഒക്ടോബര്‍ 20 ന് (ഞായര്‍) വൈകുന്നേരം നാലു മണിയ്ക്ക് ആഘോഷമായ ദിവ്യബലിയും, പ്രദക്ഷിണവും, നേര്‍ച്ചയും, സമൂഹവിരുന്നും ഉണ്ടായിരിയ്ക്കും. പരിപാടികള്‍ക്ക് 20 ന് കുടുംബ യൂണിറ്റ് സെന്റ് തോമസ് കൊളോണ്‍ നേത്വത്വം നല്‍കും.

ജോസ് കുമ്പിളുവേലിൽ