‘റോസറി എക്രോസ് ഇന്ത്യ’ ഒക്ടോബർ 13ന്

ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനമായ ഒക്ടോബർ 13-ന്‌ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജപമാല യജ്ഞങ്ങൾ ഘടിപ്പിക്കാനൊരുങ്ങി ‘റോസറി എക്രോസ് ഇന്ത്യ’. പോളണ്ടിൽ സംഘടിപ്പിച്ച ‘റോസറി ഓൺ ബോർഡറിന്റെയും’ ബ്രിട്ടണിൽ നടന്ന ‘റോസറി ഓൺ കോസ്റ്റിന്റെയും’ മാതൃകയിൽ ഇന്ത്യയിൽ കഴിഞ്ഞ വർഷം നടന്ന ‘റോസറി എക്രോസ് ഇന്ത്യയുടെ’ ഇത് തുടർച്ചയായാണ് ഇത്തവണയും സംഘടിപ്പിക്കുന്നത്.

ഇതിനു മുന്നോടിയായി ആഗസ്റ്റ് 15 മുതൽ വീടുകളിൽ 54 ദിവസത്തെ മിറാക്കുലസ് റോസറി നൊവേന’ ചൊല്ലണമെന്ന് നിർദ്ദേശം സംഘടന നൽകിയിട്ടുണ്ട്. ദൈവാലയങ്ങളിലും പ്രാർത്ഥന കൂട്ടായ്മകളിലും തൊഴിലിടങ്ങളിലും ജപമാല പ്രാർത്ഥന സംഘടിപ്പിച്ച് അരൂപിയിൽ നിറയണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 13-ന് വിവിധ കേന്ദ്രങ്ങളിൽ സമ്മേളിച്ചാവും ജപമാല അർപ്പണം.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് rosaryacrossindia.co.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.