ചിലിയിൽ പള്ളികൾക്കെതിരെ ആക്രമണങ്ങൾ തുടരുന്നു

ചിലിയിലെ സെൻറ് ഫ്രാൻസിസ്കോ ഡി ബോർജ ഇടവക ദൈവാലയത്തിനു നേരെ ആക്രമണവും കവർച്ചാശ്രമവും നടന്നു. ദൈവാലയത്തിലെ വസ്തുക്കൾ അക്രമികൾ തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം പൂർണ്ണമായും കത്തിനശിച്ചു.

പ്രാദേശികസമയം വൈകിട്ട് അഞ്ചു മണിയോടെയാണ് ദൈവാലയത്തിനു നേരെ ആക്രമണമുണ്ടായത്. അഞ്ചോളം അക്രമികളിലൊരാൾ ദൈവാലയത്തിന് അകത്തും മറ്റുള്ളവർ പുറത്തും നിന്ന് ആക്രമിക്കുകയായിരുന്നു.

ദൈവാലയത്തിനു നേരെ ആക്രമണം നടത്തിയവരെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ചിലിയൻ അധികൃതർ പറഞ്ഞു. പബ്ലിക് ഓർഡർ കൺട്രോൾ പ്രിഫെക്ചറിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് തുടരുകയാണ്. മുൻപും ഈ ദൈവാലയത്തിനു നേരെ സമാനമായ രീതിയിൽ ആക്രമണം ഉണ്ടായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.