പൂഞ്ഞാർ ആശ്രമദേവാലയത്തിൽ പുണ്യപിതാക്കന്മാരുടെ അനുസ്മരണാഘോഷം നടന്നു

സീറോ മലബാർ നസ്രാണി സഭയുടെ അഖിലേന്ത്യാ അജപാലനം പുനഃസ്ഥാപിക്കുന്നതിനായി പ്രയത്നിച്ച മാർ ജോൺ ബോസ്കോ തോട്ടക്കര, സുറിയാനി പണ്ഡിതനായ മാർ തെള്ളിയിൽ മാണി മൽപാൻ എന്നിവരുടെ അനുസ്മരണാഘോഷം പൂഞ്ഞാറിൽ നടന്നു.

ചെറുപുഷ്പാശ്രമ ദേവാലയത്തിൽ ഫാ. ഔസേപ്പ് ചെരുവിലിന്റെ മുഖ്യകാർമ്മികത്വത്തിൽ സുറിയാനി ഭാഷയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ആശ്രമ സെമിത്തേരിയിലെ പുണ്യപിതാക്കന്മാരുടെ കബറിടത്തിൽ പ്രാർത്ഥനാശുശ്രൂഷകൾ നടന്നു.

ഫാ. ടോമി കാരാംവേലിൽ സി.എം.ഐ. സന്ദേശവും, ആശ്രമ പ്രിയോർ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. നന്ദിയും പറഞ്ഞു. അനുസ്മരണാഘോഷത്തിൽ പങ്കുചേർന്ന് പ്രാർത്ഥിക്കുവാനായി നിരവധി വിശ്വാസികൾ പൂഞ്ഞാറിൽ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ