മേയ് 18 ന് ഇറ്റലിയില്‍ പൊതു കുര്‍ബാനകള്‍ പുനരാരംഭിക്കും

ഈ മാസം 18-ന് ഇറ്റലിയിലെ രൂപതകളില്‍ പൊതു ദിവ്യബലികള്‍ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇറ്റാലിയിലെ പ്രധാന മെത്രാന്മാരും ചേര്‍ന്ന് സംയുക്തമായി നല്‍കിയ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ദിവ്യബലികള്‍ അര്‍പ്പിക്കപ്പെടുന്നത്.

പ്രോട്ടോക്കാള്‍ പ്രകാരം ദിവ്യബലിയില്‍ സംബന്ധിക്കുന്ന അംഗങ്ങളുടെ എണ്ണം കുറയ്ക്കണം എന്നും ദിവ്യബലിയ്ക്കെത്തുന്നവര്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം എന്നും എല്ലാവരും ഫേസ് മാസ്‌ക് ധരിക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ദിവ്യകാരുണ്യം നല്‍കുന്ന പുരോഹിതന്‍ കൈയ്യുറകള്‍ ധരിക്കണം. ഒപ്പം മൂക്കും വായും മൂടുന്ന വിധത്തില്‍ മുഖാവരണം ധരിക്കുകയും വേണം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് എട്ടിനാണ് റോം രൂപത പൊതു കുര്‍ബാനകള്‍ നിറുത്തലാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.