വേദനകളും അസ്വസ്ഥതകളും പിടിമുറുക്കുമ്പോള്‍ ഈ സങ്കീര്‍ത്തനം ചൊല്ലാം

ജീവിതത്തിലെ ചില പ്രതിസന്ധികളില്‍ എവിടെ നിന്ന് ആശ്വാസം കണ്ടെത്തും എന്നറിയാതെ ഉഴലേണ്ടി വരും. ഒരിടത്തും ഒന്നിലും പ്രതീക്ഷ ഇല്ലാത്ത അവസ്ഥ. ചുറ്റിലും ഇരുട്ടായി തോന്നുന്ന അവസ്ഥ. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പോലും നാം ഒറ്റയ്ക്കല്ല എന്നത് മനസിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലും വേദനകളിലും ഒരു ക്രിസ്ത്യാനി ചെയ്യേണ്ടത് തന്റെ വേദനകളെ ക്രിസ്തുവിന്റെ കുരിശോട് ചേര്‍ത്ത് പിടിക്കുക എന്നതാണ്. അതിന് സഹായിക്കുന്ന ഒരു സങ്കീര്‍ത്തന ഭാഗവും പരിചയപ്പെടാം. ആ വചനങ്ങളിലൂടെ ഈശോയുടെയും പരിശുദ്ധ മറിയത്തിന്റെയും ഹ-ദയങ്ങളിലേയ്ക്ക് നമ്മുടെ പ്രശ്‌നങ്ങളെ സമര്‍പ്പിച്ച് ആശ്വാസം കണ്ടെത്താന്‍ സാധിക്കും.

‘നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു. എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തിഅവിടുത്തെ കാണാന്‍ കഴിയുക!

രാപകല്‍ കണ്ണീര്‍ എന്റെ ഭക്ഷണമായി; എവിടെ നിന്റെ ദൈവം എന്ന്ഓരോരുത്തര്‍ നിരന്തരംഎന്നോടു ചോദിച്ചു. ജനക്കൂട്ടത്തോടൊപ്പം ഞാന്‍ പോയി; ദേവാലയത്തിലേക്കു ഞാനവരെഘോഷയാത്രയായി നയിച്ചു. ആഹ്‌ളാദാരവവും കൃതജ്ഞതാഗീതങ്ങളും ഉയര്‍ന്നു;ജനം ആര്‍ത്തുല്ലസിച്ചു; ഹൃദയം പൊട്ടിക്കരയുമ്പോള്‍ഞാന്‍ ഇതെല്ലാം ഓര്‍ക്കുന്നു.

എന്റെ ആത്മാവേ, നീ എന്തിനുവിഷാദിക്കുന്നു? നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്ക്കുക. എന്റെ സഹായവും ദൈവവുമായഅവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും. എന്റെ ആത്മാവു വിഷാദംപൂണ്ടിരിക്കുന്നു; അതിനാല്‍ ജോര്‍ദാന്‍ പ്രദേശത്തുംഹെര്‍മോണിലും മിസാര്‍മലയിലുംവച്ച് അങ്ങയെ ഞാന്‍ അനുസ്മരിക്കുന്നു.

അങ്ങയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പല്‍കൊണ്ട് ആഴം ആഴത്തെ വിളിക്കുന്നു. അങ്ങയുടെ തിരമാലകളും ഓളങ്ങളുംഎന്റെ മീതേ കടന്നുപോകുന്നു.
കര്‍ത്താവു പകല്‍സമയത്തുതന്റെ കാരുണ്യം വര്‍ഷിക്കുന്നു; രാത്രികാലത്ത് അവിടുത്തേക്കുഞാന്‍ ഗാനമാലപിക്കും. എന്റെ ജീവന്റെ ദൈവത്തോടുള്ളപ്രാര്‍ഥനതന്നെ.

അവിടുന്ന് എന്നെ മറന്നതെന്തുകൊണ്ട്, ശത്രുവിന്റെ പീഡനംമൂലംഎനിക്കു വിലപിക്കേണ്ടി വന്നതെന്തുകൊണ്ട്, എന്ന് എന്റെ രക്ഷാശിലയായദൈവത്തോടു ഞാന്‍ ചോദിക്കും. നിന്റെ ദൈവം എവിടെ എന്ന്ശത്രുക്കള്‍ എന്നോടു ചോദിക്കുന്നു; മാരകമായ മുറിവുപോലെ ആ നിന്ദനം ഞാന്‍ ഏല്‍ക്കുന്നു. എന്റെ ആത്മാവേ, നീ എന്തിനുവിഷാദിക്കുന്നു, നീ എന്തിനുനെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക; എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും. (സങ്കീര്‍ത്തനങ്ങള്‍ 42 : 111)’.