പ്രോജക്ട് വിഷൻ ഐ കെയർ ക്യാമ്പസ് ഉദ്‌ഘാടനം ചെയ്‌തു

പ്രോജക്ട് വിഷന്റെ നേതൃത്വത്തിൽ ഐ കെയർ ക്യാമ്പസിന്റെ ഉദ്‌ഘാടനം ഞായറാഴ്ച കേസപുര ക്യാമ്പസിൽ നടന്നു. മരണശേഷം, കണ്ണുകൾ ദാനം ചെയ്യുന്നതിനായി ധാരാളം ആളുകൾ മുന്നോട്ടുവരട്ടെ എന്ന് സമ്മേളനം ഉദ്‌ഘാടനം ചെയ്ത ഡപ്യൂട്ടി ചീഫ് മിനിസ്റ്റർ ഡോ. പരമേശ്വർ ആശംസിച്ചു.

കൂടാതെ, ക്യാമ്പസിൽ പാവപ്പെട്ട ആളുകളുടെ നേത്രസംരക്ഷണത്തിനായി ആരംഭിച്ച ഐ ക്ലിനിക്കിന്റെ ഉദ്ഘടനവും പ്രോജക്ട് വിഷന്റെ ഔട്ട് റീച്ച് പരിപാടിക്കായുള്ള ആംബുലൻസ് സേവനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. ക്ലരീഷ്യൻ സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ ഫാ. ജേക്കബ് അറയ്ക്കൽ ക്ലിനിക്കിന്റെ വെഞ്ചരിപ്പുകർമ്മം നടത്തി.

സമൂഹത്തിൽ കാഴ്ച പ്രശ്‌നം നേരിടുന്നവർക്ക് സഹായവുമായി ക്ലരീഷ്യൻ വൈദികനായ ഫാ. ജോർജ്ജ് കണ്ണന്താനം 2013-ൽ ആരംഭിച്ച പദ്ധതിയാണ് പ്രൊജക്റ്റ് വിഷൻ. ഈ പദ്ധതിയുടെ കീഴിൽ 5,00,000-ത്തോളം ആളുകളാണ് മരണശേഷം കണ്ണ് ദാനം ചെയ്യുവാനായി സമ്മതപത്രം ഒപ്പിട്ടിരിക്കുന്നത്.