പൗ​രോ​ഹി​ത്യം ദൈവത്തിന്റെ സമ്മാനം: മാ​ർ മ​ന​ന്തോ​ട​ത്ത്

പാലക്കയം:വി​ശ്വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന യു​വാ​ക്ക​ൾ​ക്ക് ദൈ​വം ന​ല്കു​ന്ന ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മാണ് പൗ​രോ​ഹി​ത്യം എന്ന് പാ​ല​ക്കാ​ട് രൂ​പ​താ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ന്തോ​ട​ത്ത് പറഞ്ഞു. പാ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​കാം​ഗം ജോ​ബി​ൻ മേ​ലേ​മു​റി​യു​ടെ പൗ​രോ​ഹി​ത്യ സ്വീകരണ ശു​ശ്രൂ​ഷ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ആ​ഗോ​ള​സ​ഭ​യ്ക്കു​വേ​ണ്ടി​യു​ള്ള സ്വ​യം സ​മ​ർ​പ്പ​ണ​മാ​ണ് പൗ​രോ​ഹി​ത്യ​ത്തി​ലൂ​ടെ ക​ര​സ്ഥ​മാ​കു​ന്ന​തെ​ന്നും മാര്‍. മനന്തോടത്ത് ഉദ്ബോധിപ്പിച്ചു.

പാ​ല​ക്കാ​ട് രൂ​പ​താ​ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ, മം​ഗ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, ഫാ. ​സ​ണ്ണി വാ​ഴേ​പ്പ​റമ്പി​ൽ, ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ, ഫാ. ​ജോ​സു​കു​ട്ടി ചീ​രാം​കു​ഴി എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലിയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ