മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: സെപ്റ്റംബർ 03

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, മനോഹരമായ ഈ പ്രഭാതത്തിൽ ഞങ്ങൾ നിന്റെ നാമത്തെ വാഴ്ത്തുന്നു. എല്ലാ കാര്യങ്ങളിലും ക്രിസ്തുവിനെ അനുഗമിക്കാനും, ആരെയും മാറ്റി നിർനിർത്താതെ എല്ലാവരോടും കാരുണ്യത്തോടും അകമ്പയോടും കൂടി വർത്തിക്കാനും ഞങ്ങളെ സഹായിക്കണമേ. ഇന്നത്തെ എന്റെ ജീവിതവും പ്രവർത്തനങ്ങളും, പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ സമർപ്പിക്കുന്നു.

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

വിശുദ്ധരാരും അതിമാനുഷരോ, പൂർണ്ണരോ ആയി ജനിച്ചവരല്ല. ദൈവസ്നേഹം മനസ്സിലാക്കിയപ്പോൾ, അവർ അവിടുത്തെ അനുഗമിക്കുകയും, മറ്റുള്ളവരെ ശുശ്രൂഷിക്കുകയും ചെയ്തു. (ഫ്രാൻസീസ് പാപ്പ) ഈശോയെ നിന്റെ സ്നേഹം മനസ്സിലാക്കാൻ എനിക്കു കൃപ നൽകണമേ.

ഈശോയോടൊപ്പം രാത്രി

” നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ. എന്റെ നഷ്ടപ്പെട്ട ആടിതെ കണ്ടു കിട്ടിയിരിക്കുന്നു ” (ലൂക്കാ: 15:6). ഇന്നേ ദിനം എന്റെ അയൽക്കാർക്ക് എന്റെ കൊച്ചു സ്നേഹപ്രവൃത്തികളിലൂടെയും, പുഞ്ചിരിയിലൂടെയും നിന്റെ സ്നേഹവും സന്തോഷവും പകർന്നു നൽകിയതിനു ഞാൻ നന്ദി പറയുന്നു. അങ്ങയുടെ സ്നേഹം മറ്റുള്ളവരോട് പങ്കവയ്ക്കാത്തതിനും, നഷ്ടപ്പെട്ട ആടുകളെ എന്റെ ഭവനത്തിൽ സ്വീകരിക്കാത്തതിനും എന്നോട് ക്ഷമിക്കണമേ. നാളെ ക്രിസ്തുവിന്റെ സ്നേഹം കൂടുതൽ അനുഭവിക്കാനും പ്രസരിപ്പിക്കുവാനും എന്നെ ഒരുക്കേണമേ.

നന്മ നിറഞ്ഞ മറിയമേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.