മാർപാപ്പയോടൊപ്പം പ്രാർത്ഥിക്കാം: മാർച്ച് 5

ഈശോയോടൊപ്പം സുപ്രഭാതം

നിത്യനായ പിതാവേ, സൂര്യൻ കിഴക്കേ ചക്രവാളത്തിൽ ഉദിക്കുമ്പോൾ ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഞാൻ ഈ ദിനം ആരംഭിക്കുമ്പോൾ നിന്റെ ഹിതം നിറവേേറ്റാൻ എന്നെ ശക്തനാക്കണമേേ / ശക്തയാക്കണമേ. ഈശോയുടെ തിരു ഹൃദയത്തോടു ചേർന്നു ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“തെറ്റായ വഴികൾ ഉപേക്ഷിക്കുവാനും നമ്മുടെ ഹൃദയങ്ങളെ അടക്കാതിരിക്കുന്നതിനു പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനായി നമ്മളെത്തന്നെ എളിമയോടെ സമർപ്പിക്കാം.” (ഫ്രാൻസീസ് പാപ്പ). ഈശോയെ പരിശുദ്ധാത്മാവിനോടു ഓരോ നിമിഷവും എന്നെ കൂടുതൽ അടിപ്പിക്കണമേ.

ഈശോയോടൊപ്പം രാത്രി

രാത്രിയില്‍ എന്‍െറ ഹൃദയം അങ്ങേക്കുവേണ്ടി ദാഹിക്കുന്നു, എന്‍െറ ആത്‌മാവ്‌ അങ്ങയെ തേടുന്നു. എന്തെന്നാല്‍, അങ്ങയുടെ കല്‍പന ഭൂമിയില്‍ ഭരണം നടത്തുമ്പോള്‍ ഭൂവാസികള്‍ നീതി അഭ്യസിക്കുന്നു. (ഏശയ്യാ 26 : 9). ദൈവമേ ഈ ദിവസം പടിയിറങ്ങുമ്പോൾ ഞാൻ എന്റെ ഹൃദയത്തെ പരിശോധിക്കുന്നു. അങ്ങു നൽകിയ സമാധാനത്തിനു ഞാൻ നന്ദി പറയുന്നു . ഇന്നേ ദിവസം അങ്ങയുടെ വചനം ധ്യാനിക്കാതെ അങ്ങയുടെ സന്തോഷം മറ്റുള്ളവർക്ക് പകർന്നു നൽകാതെ ജീവിച്ചതിന് എന്നോടു ക്ഷമിക്കേണമേ. നാളെ എന്നെ അങ്ങയുടെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഇരിപ്പിടമാക്കണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.