മാർപാപ്പായൊടൊപ്പം നമുക്കു പ്രാർത്ഥിക്കാം

 

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, നിന്റെ പ്രിയപുത്രന്റെ തിരുഹൃദയത്തിനു സവിശേഷമായി പ്രതിഷ്ഠിക്കപ്പെട്ട ഈ പുണ്യദിനത്തിൽ എന്റെ ജീവിതം ആ തിരുഹൃദയത്തിലേക്കു സമർപ്പിക്കുന്നു. എനിക്കു ജീവൻ നൽകുന്ന എനിക്കായി ദാഹിക്കുന്ന, എന്നെ അളവില്ലാതെ സ്നേഹിക്കുന്ന നിന്റെ ഹൃദയത്തെ ഞാൻ വാഴ്ത്തുന്നു, സ്തുതിക്കുന്നു, ആരാധിക്കുന്നു. ഈശോയെ നിന്റെ തിരുഹൃദയത്തിന്റെ തണലിൽ എന്റെ കൊച്ചു ജീവിതവും ഞാൻ അർപ്പിക്കുന്നു. നിന്റെ ദിവ്യ ഹൃദയം പോലെ എന്റെ ഹൃദയവും നിർമ്മലമാക്കണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

” ദൈവകരുണയുടെ ഏറ്റവും വലിയ പ്രതീകമാണ്‌ ഈശോയുടെ തിരുഹൃദയം . അതു വെറു ഭാവനയിലുള്ള ഒരു അടയാളമല്ല. മാനവരാശിയുടെ രക്ഷ ഉറവയെടുക്കുന്ന പ്രഭവസ്ഥാനമാണത്. “(ഫ്രാൻസീസ് പാപ്പാ). ഹൃദയ ശാന്തതയും എളിമയുമുള്ള ഈശോയുടെ ഹൃദയമേ ,എന്റെ ഹൃദയം അങ്ങേ ഹൃദയത്തിനു സദൃശ്യമാക്കണമേ.

ഈശോയോടൊപ്പം രാത്രി

” ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍െറ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.”(മത്തായി 11:29).ദൈവമേ , ഇന്നേ ദിനം നിന്റെ തിരുഹൃദയത്തിനു ഇണങ്ങിയ രീതിയിൽ ജീവിക്കാത്തതിനു ഞാൻ മാപ്പു ചോദിക്കുന്നു. അങ്ങേ ഹൃദയവഴികളിൽ നിന്ന് അകന്ന് ലോകത്തിന്റെ വഴികളെ പിൻതുടർന്നതിന് എന്നോട് ക്ഷമിക്കണമേ . ഈ രാത്രി നീ എന്നോടൊപ്പം വസിക്കണമേ. നാളെ പുർണ്ണമായും അങ്ങേ വഴികളിലൂടെ നടന്ന് അനേകർക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി കാട്ടികൊടുക്കുവാനും എന്നെ സഹായിക്കേണമേ. ആമ്മേൻ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.